ഞീഴൂരിൽ കെ.എം മാണി സ്‌മൃതി സംഗമം ജനുവരി 25ന്.


ഞീഴൂർ: കെ.എം.മാണിയുടെ 88മത് ജന്മദിനത്തോട് അനുബന്ധിച്ച് ഹൃദയത്തിൽ മാണിസാർ സ്‌മൃതി സംഗമം 25ന് ഉച്ചക്ക് 12മണിക്ക് ഞീഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

 

കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ്.കെ.മാണി പങ്കെടുക്കുന്ന സ്‌മൃതി സംഗമത്തിൽ വിവിധ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരും പങ്കെടുക്കും. സംഗമത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന ആലോചന യോഗം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്‌ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.റ്റി.കുര്യൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോൺസൺ കൊട്ടുകാപ്പള്ളി,നളിനി രാധാകൃഷ്ണൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ മറ്റം,പഞ്ചായത്ത് അംഗങ്ങളായ തോമസ് പനയ്ക്കൻ,ശ്രീകലാ ദിലീപ്,ലില്ലി മാത്യു, നേതാക്കളായ പി.റ്റി.ജോർജ്, ജോർജ് കൂവേലി,പി.ഡി രാധാകൃഷ്‍ണൻ ,ജോൺസൺ തെങ്ങുംപള്ളി,സന്തോഷ് പഴെയമ്പള്ളി,സ്കറിയ ഉന്നുകല്ലേൽ,ഷാജി വേന്നംമഠം,ബെന്നി വട്ടക്കുന്നേൽ,എൻ.പത്മനാഭപിള്ള,ജോർജ് ഐക്കരേട്ട്,ജോസ് തോപ്പിൽ,പൗലോസ് പള്ളക്കൽ,നിജോ ചെറുപ്പള്ളി,അലക്സാണ്ടർ കുതിരവേലി,ജോസഫ് പടന്തമാക്കീൽ,ജോയി പുളിന്താനം,ജോൺസൺ നാലാംകുഴി,ടെസ്സി സിറിയക്,സാബു ജോസഫ്,ജെയിംസ് കൊച്ചുമലയിൽ,ജോബിൻ ജോൺസൺ,ദീപക് പി.ഡി,ജോസഫ് പി.ഡി,രാജേഷ് എം.കെ,അബ്രാഹം കരിയാനിമറ്റം,സിബി ജോസ്,അനീഷ് നന്ദൻ ,സാജു പി.പി എന്നിവർ പങ്കെടുത്തു.