സപ്ലൈക്കോ നെല്ല് സംഭരിക്കുന്നില്ല,കണ്ണീർക്കൂനയിൽ നെല്ലുമായി കർഷകർ.


കുമരകം/വൈക്കം: സപ്ലൈക്കോ നെല്ല് സംഭരിക്കാത്തതിനെ തുടർന്ന് ദുരിതക്കയത്തിലായിരിക്കുകയാണ് കുമരകം,വൈക്കം മേഖലകളിലെ നെൽ കർഷകർ.

 

കൊയ്ത്തു പൂർത്തിയായ പാടശേഖരങ്ങളിൽ നെല്ല് കൂനകൂട്ടിയിട്ടിരിക്കുകയാണ്. രണ്ടാഴ്ച്ചയിലധികമായി കൊയ്തെടുത്ത നെല്ല് കൂനകൂട്ടിയിട്ടിരിക്കുകയാണെന്നു കർഷകർ പറഞ്ഞു. വെച്ചൂർ തലയാഴം എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന അപ്പർ  കുട്ടനാടൻ മേഖലയിലുള്ള നെൽകർഷകരും കുമരകം മേഖലയിലെ കർഷകരും നെല്ല് കൂനകൂട്ടി കാവലിരിക്കുകയാണ്. മില്ലുടമകളുടെ ഏജൻറ്മാർ നാലുമുതൽ ഏഴ് കിലോ വരെ നെല്ല് താര എന്നപേരിൽ കമ്മീഷനായി ഈടാക്കുന്നുണ്ട് എന്നും കർഷകർ പറഞ്ഞു.

വിവിധ മേഖലകളിൽ വിവിധ പാടശേഖരങ്ങയി ക്വിന്റൽ കണക്കിന് നെല്ലാണ് കൂട്ടിയിട്ടിരിക്കുന്നത്. അധികം വൈകാതെ നെല്ല് സംഭരിച്ചില്ലെങ്കിൽ നെല്ല് നശിക്കുമെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. നാളിതുവരെ തങ്ങളുടെ ദുരിതത്തിന് പരിഹാരമാകുന്നു നടപടികൾ ഒന്നും തന്നെ കാർഷിക മേഖലയിലെ ഉന്നത അധികാരികളോ  ജനപ്രതിനിധികളോ കൈക്കൊണ്ടിട്ടില്ല എന്നും കർഷകർ പരാതിപ്പെടുന്നു.