വധശ്രമ കേസിലെ പ്രതിയായ ഗുണ്ടയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.


കോട്ടയം: വധശ്രമ കേസിലെ പ്രതിയായ ഗുണ്ടയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വില്ലൂന്നി ലക്ഷം വീട് കോളനിയിൽ പേരോത്ത് വീട്ടിൽ ജിബിൻ ബിനോയി (കുരുടി - 24) യെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ആർപ്പൂക്കര സ്വദേശിയായ ഗുണ്ട പിടിയിലായത് ജയിലിൽ നിന്നിറങ്ങി ഒരു മാസം പൂർത്തിയാകും മുൻപ്.കഴിഞ്ഞ ആഴ്ച കോട്ടയം മാർക്കറ്റ് ഭാഗത്താണ് യുവാവിനെ ജിബിൻ കുത്തി പരികേല്പിച്ചത്. പ്രണയബന്ധത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് കാരാപ്പുഴ സ്വദേശിയയായ പെൺകുട്ടിയുടെ സുഹൃത്തിനെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. കോട്ടയം വെസ്റ്റ് എസ്എച്ഓ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  ഇയാൾക്കെതിരെ കാപ്പ ഉൾപ്പെടെ ഉള്ള നടപടികൾ പുരോഗമിക്കുന്നു.