പെരുന്തുരുത്തി കെഎസ്ആർടിസി ബസ് അപകടം;മരിച്ചത് ഇരുചക്ര വാഹനയാത്രികർ.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി തിരുവല്ല റോഡിൽ പെരുന്തുരുത്തിയിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ്സ് ഇരുചക്ര വാഹനത്തിലിടിച്ചു മറ്റു  വാഹനങ്ങളിൽ ഇടിച്ചു കടയിലേക്ക് പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ ഇരുചക്ര വാഹനയാത്രികരായ 2 പേർ മരിച്ചു.

 

ചെങ്ങന്നൂർ പിരളശ്ശേരി കാഞ്ഞിരംപറമ്പിൽ ജയിംസ് ചാക്കോ (31) ജയിംസിനൊപ്പം സഞ്ചരിച്ച വെൺമണി കല്യാത്ര പുലക്കടവ് ആൻസി ഭവനിൽ ആൻസി (26)എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് ഇരുചക്ര വാഹനയാത്രികരെ ഇടിച്ച ശേഷം റോഡിനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഇടിച്ചു സമീപത്തെ കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

റോഡിനു സമീപം പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളും കാറും ഉൾപ്പടെ നിരവധി വാഹനങ്ങൾ ബസ് ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലേക്കും മെഡിക്കൽ കോളേജിലേക്കും മാറ്റി. കെഎസ്ആർടിസി ഡ്രൈവറുടെ നില ഗുരുതരമാണ്.

വെള്ളിയാഴ്ച്ച വൈകിട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. ചങ്ങാനാശ്ശേരിയിൽ നിന്നും തിരുവല്ലയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സാണ് നിയന്ത്രണവിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്.