കുമരകം: സുഭിക്ഷ കേരളം പദ്ധതി പ്രവര്‍ത്തനങ്ങള്‍ സജീവമായപ്പോള്‍ കുമരകം ഗ്രാമപഞ്ചായത്തില്‍ തരിശായി കിടന്നിരുന്ന 400 ഏക്കര്‍ ആറു മാസം കൊണ്ട് കൃഷിഭൂമിയായി. 236 ഏക്കറില്‍ നെല്ലും മറ്റിടങ്ങളില്‍ വാഴ, കിഴങ്ങു വര്‍ഗ്ഗങ്ങള്‍, പച്ചക്കറി എന്നിവയുമാണ് കൃഷി ചെയ്യുന്നത്. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് കൃഷി നടത്തുന്നത്.
കുമരകം എസ്.കെ.എം പബ്ലിക് സ്കൂള്‍ വളപ്പില്‍ രണ്ടര ഏക്കര്‍ തരിശ് നിലത്തും കൃഷി ആരംഭിച്ചിട്ടുണ്ട്. ഇവിടെ ഒന്നേമുക്കാല്‍ ഏക്കറില്‍ നെല്‍കൃഷിയും അന്‍പത് സെന്റില്‍ മീന്‍ കുളവും ബാക്കിയുള്ള സ്ഥലത്ത് പച്ചക്കറിയുമാണ് ഉള്ളത്. ഓണത്തിന് ആയിരം അടുക്കളത്തോട്ടം എന്ന പദ്ധതിയും പഞ്ചായത്തില്‍ വിജയകരമായി നടപ്പാക്കിയിരുന്നു. കുമരകം പഞ്ചായത്തില്‍ നിലവില്‍ 3750 ഏക്കറില്‍ നെല്‍കൃഷിയും നൂറ് ഏക്കറില്‍ പച്ചക്കറി കൃഷിയും നാല്പത് ഏക്കറില്‍ വാഴയും മറ്റ് കിഴങ്ങു വര്‍ഗ്ഗങ്ങളുമുണ്ട്.