കുറവിലങ്ങാട് പള്ളിയിൽ മൂന്നു നോമ്പ് തിരുനാളിനു കൊടിയേറി,തി​രു​ക്ക​ർ​മ്മങ്ങ​ളി​ൽ പങ്കെ​ടു​ക്കു​ന്നി​ന് വെ​ർ​ച്വ​ൽ ക്യൂ ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി.


കുറവിലങ്ങാട്: കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം തീർത്ഥാടന ദേവാലയത്തിലെ മൂ​​ന്നു​​നോമ്പ് തിരുനാളിനു കൊടിയേറി. ആർച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.

 

ജനുവരി 25,26,27 തീയതികളിലാണ് മൂന്നു നോമ്പ് തിരുനാൾ. കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ പൂർണ്ണമായും പാലിച്ചാണ് തിരുനാൾ നടത്തുന്നത്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ തി​രു​ക്ക​ർ​മ്മങ്ങ​ളി​ൽ പങ്കെ​ടു​ക്കു​ന്നി​ന് വെ​ർ​ച്വ​ൽ ക്യൂ ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി. വെ​ർ​ച്വ​ൽ ബു​ക്കിങ്ങിനാ​യി ഗൂ​ഗി​ൾ പ്ലേ​സ്റ്റോ​റി​ൽ നി​ന്ന് കു​റ​വി​ല​ങ്ങാ​ട് ച​ർ​ച്ച് എ​ന്ന പേ​രി​ലു​ള്ള ആ​പ്ലി​ക്കേ​ഷ​ൽ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാം. ഓ​രോ ദി​വ​സ​വു​മു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​ക​ളു​ടെ സ​മ​യ​വും എ​ത്ര​പേ​ർ​ക്ക് ഇ​നി പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടെ​ന്ന​തും മ​ന​സി​ലാ​ക്കി ബു​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ണ്ട്. പേ​രും വീ​ട്ടു​പേ​രും ഫോ​ണ്‍ന​മ്പറും ന​ൽ​കി​യാ​ൽ മ​തി​യാ​കും.

ഇങ്ങനെ ബുക്ക് ചെയ്തവർ ദേവാലയത്തിൽ എത്തുമ്പോൾ ​വി​വ​രം ശേ​ഖ​രി​ച്ച് തെ​ർ​മ​ൽ സ്കാ​നിം​ഗ് ന​ട​ത്തി പ്ര​വേ​ശ​നം ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ട​വ​ക​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ​വി​ഭാ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന മ​ർ​ത്ത്മ​റി​യം മീ​ഡി​യ മി​നി​സ്ട്രീ​സാ​ണ് ആ​പ്ലി​ക്കേ​ഷ​ൻ ക്ര​മീ​ക​രി​ച്ച് ഭ​ക്ത​ജ​ന​പ​ങ്കാ​ളി​ത്ത​ത്തി​ന് പു​തി​യ അ​വ​സ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.തി​രു​നാളുകൾക്ക്  കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യി പാ​ലി​ച്ചാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളി​ലെ ഭ​ക്ത​ജ​ന​പ​ങ്കാ​ളി​ത്ത​മെ​ന്ന് ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ൽ പ​റ​ഞ്ഞു. പ​ള്ളി​യ​ക​ത്തു​ള്ള തി​രു​ക്ക​ർമ്മ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി 100 പേ​ർ​ക്കാ​ണ് ഒ​രു​സ​മ​യം അ​വ​സ​രം ന​ൽ​കു​ന്ന​ത്. തലേദിവസം വൈകിട്ട് 7.30pm മുതൽ രാത്രി 9.00pm വരെ വിശുദ്ധ കുർബാനയ്ക്ക് രജിസ്റ്റർ ചെയ്യുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികൾ പറഞ്ഞു.

പ്ര​ദ​ക്ഷി​ണ​ങ്ങ​ളി​ൽ 200 പേ​രു​ടെ പ​ങ്കാ​ളി​ത്ത​മാ​ണ് കോവിസ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ഒ​രു​ക്കു​ക. തി​രു​സ്വ​രൂ​പ​ങ്ങ​ളും മു​ത്തു​ക്കു​ട​ക​ളും സം​വ​ഹി​ക്കു​ന്ന​വ​രും കാ​ർ​മി​ക​രും മാ​ത്ര​മാ​കും പ്ര​ദ​ക്ഷി​ണ​ത്തി​ൽ അ​ണി​ചേ​രു​ക. കു​ര്യ​നാ​ട്, കോ​ഴാ, പ​ക​ലോ​മ​റ്റം, തോ​ട്ടു​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​ദ​ക്ഷി​ണ​ത്തി​ൽ 50 പേ​ർ വീ​ത​മാ​കും പ​ങ്കെ​ടു​ക്കു​ക. വാ​ദ്യ​മേ​ള​ക്കാ​ര​ട​ക്ക​മു​ള്ള എ​ണ്ണ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​ള്ളി​യി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച ന​ട​ത്തു​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ലും 50 പേ​ർ​ക്കാ​വും പ​ങ്കാ​ളി​ത്തം. ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും പ്ര​ദ​ക്ഷി​ണ​ത്തി​ൽ തി​രു​സ്വ​രൂ​പ​ങ്ങ​ളും മു​ത്തു​ക്കു​ട​ക​ളും സം​വ​ഹി​ക്കു​ന്ന 200 പേ​ർ​ക്ക് അ​വ​സ​രം ല​ഭി​ക്കും. ക​ട​പ്പൂ​ർ നി​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ക​പ്പ​ൽ​പ്ര​ദ​ക്ഷി​ണ​ത്തി​ൽ പങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ശ്ചി​ത എ​ണ്ണം ആ​ളു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് പ​ങ്കാ​ളി​ത്തം ന​ൽ​കു​ന്നത്.  തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ​യെ​ല്ലാം പേ​രു​വി​വ​രം രേ​ഖ​പ്പെ​ടു​ത്തി​യാ​കും അ​വ​സ​രം ന​ൽ​കു​ന്ന​ത്. കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ലെ മൂ​ന്നു​നോ​മ്പ് തി​രു​നാ​ളി​നു​ള്ള ആ​ത്മീ​യ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക പ്രാ​ർത്ഥ​നാ ദി​നാ​ച​ര​ണം ന​ടത്തും.