റോഡരികിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്തു.


മണർകാട്: റോഡരികിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്തു. വിജയപുരം സഹകരണ ബാങ്ക്, ഐരാറ്റുനട എന്നിവിടങ്ങളിൽ റോഡരികിലെ മാലിന്യക്കൂമ്പാരങ്ങളാണ് മണർകാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തത്.

 

ഹരിത കേരള മിഷന്റെ സഹകരണത്തോടെ വീടുകളിൽ നിന്നും കടകളിൽ നിന്നും  കൃത്യമായ ഇടവേളകളിൽ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന പദ്ധതി  വാർഡുകളിൽ ഊർജസ്വലമാക്കും എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു കെ സി പറഞ്ഞു. പൊതുവഴികളിൽ വേസ്റ്റ് ഇടുന്നവരെ കണ്ടെത്താനായി സിസിടിവി കാമറകൾ ഉടനെ സ്ഥാപിക്കും എന്നും അദ്ദേഹം പറഞ്ഞു.

മാലിന്യങ്ങൾ കൂടിക്കിടന്നു കാൽനട യാത്ര പോലും അസഹനീയമായ അവസ്ഥയിലായിരുന്നു മേഖല. വാർഡ് മെമ്പർമാരായ, ജാക്സൺ മാത്യു, ജോമോൾ ജിനേഷ് എന്നിവരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.