ചങ്ങനാശേരി റവന്യൂ ടവറും പരിസരവും വൃത്തിഹീനം;നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ.


ചങ്ങനാശ്ശേരി: നാളുകളായി വൃത്തിഹീനമായി കിടക്കുന്ന ചങ്ങനാശ്ശേരി റവന്യു ടവറും പരിസര പ്രദേശങ്ങളും എത്രയും പെട്ടന്ന് വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ചങ്ങനാശ്ശേരി നഗരസഭാ ചെയർപേഴ്‌സൺ സന്ധ്യാ മനോജ് പറഞ്ഞു.

    നാളുകളായി റവന്യു ടവറും പരിസരവും വൃത്തിഹീനമായി കിടക്കുകയാണ്. ഇതിനെതിരെ നിരവധി തവണ ജനങ്ങളും മറ്റു വ്യാപാരികളും അധികാരികൾക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ല. നഗരസഭ ചെയർപേഴ്സൺ സന്ധ്യ മനോജ്, വൈസ് ചെയർമാൻ ബെന്നി ജോസഫ്, കൗൺസിലർ  ബീന ജോബി എന്നിവർ റവന്യു ടവർ സന്ദർശിച്ചു നിജസ്ഥിതി മനസ്സിലാക്കി. 

    ഇതുസംബന്ധിച്ചു ഹൗസിംഗ് ബോർഡ് അധികാരികളുമായി ചർച്ച നടത്തി വേഗത്തിൽ പരിഹാരം കാണുമെന്നും നഗരസഭാ ചെയർപേഴ്‌സൺ പറഞ്ഞു. പാർക്കിങ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും ലിഫ്റ്റുകൾ പ്രവർത്തനക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സന്ധ്യാ മനോജ് പറഞ്ഞു. റവന്യു ടവറിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമകളെയും ജോയിന്റ് ആർടിഒ, അസിസ്റ്റന്റ് തഹസിൽദാർ എന്നിവരുമായും നഗരസഭാ ചെയർപേഴ്‌സൺ ചർച്ച നടത്തി. 

Photo:vinod Panicker