നിയമസഭാ തെരഞ്ഞെടുപ്പ്;സീറ്റുകളിൽ പിടി മുറുക്കി ജോസഫ് വിഭാഗം.


തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ്സ് മത്സരിച്ച എല്ലാ സീറ്റുകളും വേണമെന്ന നിലപാടിൽ ഉറച്ചു ജോസഫ് വിഭാഗം. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ പാർട്ടിയും ചിഹ്നവും രൂപീകരിച്ചേക്കും എന്നാണു റിപ്പോർട്ടുകൾ.

അതേസമയം കേരളാ കോൺഗ്രസ്സ് എം ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതോടെ പാർട്ടി മത്സരിച്ചിരുന്ന സീറ്റുകളിൽ കോൺഗ്രസ്സിനും നോട്ടമുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് യുഡിഎഫ് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ തവണ കേരാളാ കോൺഗ്രസ്സ് മത്സരിച്ച 15 സീറ്റുകളും വേണമെന്നാണ് പി ജെ ജോസഫ് യുഡിഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.