പാലാ: പാലായിൽ നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞു യുവാവ് മരിച്ചു. പെരിങ്ങുളം തോട്ടപ്പള്ളിൽ രഞ്ജിത് സേവിയറാണ് മരിച്ചത്.
പിറന്നാൾ ദിനത്തിൽ രാത്രിയിലുണ്ടായ അപകടത്തിലാണ് യുവാവിനെ മരണം കവർന്നെടുത്തത്. ഇന്നലെ രാത്രി പാലാ സെന്റ്.തോമസ് കോളേജിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.