മാണി സി കാപ്പൻ മുംബൈയ്ക്ക്,ശരത് പവാറുമായി നാളെ കൂടിക്കാഴ്ച്ച.


കോട്ടയം: പാലാ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട എൻസിപിയിൽ ഉടലെടുത്തിരിക്കുന്ന പ്രശ്നങ്ങൾ ദേശീയ നേതൃത്വവുമായി ചർച്ച ചെയ്യുന്നതിനായി മാണി സി കാപ്പൻ എംഎൽഎ ഇന്ന് മുംബൈയ്ക്ക് തിരിക്കും.

 

നാളെ എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി മാണി സി കാപ്പൻ കൂടിക്കാഴ്ച്ച നടത്തും. പാലാ സീറ്റ് തനിക്ക് തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ചുതന്നെയാണ് മാണി സി കാപ്പൻ. അതേസമയം കുട്ടനാട് സീറ്റ് വിട്ടു നൽകില്ല എന്ന് തോമസ് കെ തോമസും രംഗത്തെത്തിയിട്ടുണ്ട്. അന്തരിച്ച തോമസ് ചാണ്ടി എംഎല്‍എയുടെ സഹോദരനാണ് തോമസ് കെ തോമസ്. പാർട്ടി തന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചിട്ടുള്ളതാണെന്നും കുട്ടനാട് സീറ്റ് വിട്ടുനൽകില്ല എന്നും അദ്ദേഹം പറഞ്ഞു.