കോട്ടയം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക അദാലത്തുകള്‍ ഫെബ്രുവരി 15, 16, 18 തീയതികളില്‍ കോട്ടയം ജില്ലയില്‍ നടക്കും.
സാന്ത്വന സ്പര്‍ശം എന്ന പേരില്‍ നടത്തുന്ന അദാലത്തുകള്‍ക്ക് മന്ത്രിമാരായ മന്ത്രി പി. തിലോത്തമന്, കെ. കൃഷ്ണന്‍കുട്ടി, കെ.ടി. ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കും. അദാലത്തുകളിലേക്കുള്ള അപേക്ഷകള്‍ ഫെബ്രുവരി മൂന്നിന് ഉച്ചമുതല്‍ ഒന്പതിനു വൈകുന്നേരം വരെ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്റെ പോര്‍ട്ടലില്‍ (https://cmo.kerala.gov.in/) പൊതുജനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രങ്ങളില്‍ സൗജന്യമായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും നേരിട്ടും നല്‍കാം.
വകുപ്പുകളില്‍നിന്നുള്ള മറുപടികള്‍ കൃത്യവും വിശദവുമായിരിക്കണം. രേഖകള്‍ ആവശ്യമുള്ള കേസുകളില്‍ അതിനായി ഏത് ഉദ്യോഗസ്ഥനെ എപ്പോള്‍ ബന്ധപ്പെടമെന്ന കാര്യം അറിയിക്കണം. പരിഹരിക്കാന്‍ കഴിയാത്ത പരാതികളില്‍ കാരണം വ്യക്തമാക്കിയിരിക്കണം. നയപരമായ മാറ്റം ആവശ്യമുള്ള കേസുകളുണ്ടെങ്കില്‍ ആക്കാര്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യണം എന്നും കളക്ടര്‍ നിര്‍ദേശിച്ചു.