ഈരാറ്റുപേട്ട: ഈരാറ്റുപേട്ട അരുവിത്തുറ സെന്റ്.ജോര്‍ജ് കോളേജ് വിദ്യാർത്ഥിനിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം. സെന്റ്.ജോർജ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥിനിയും പത്തനംതിട്ട സ്വദേശിനിയുമായ മുംതാസ് എസ്സിനെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചത്.
ജനുവരി 11,12 തീയതികളിൽ ന്യൂഡൽഹിയിൽ ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ദേശീയ യൂത്ത് പാർലമെന്റ് ഫെസ്റ്റിവലിലെ മികച്ച പ്രസംഗത്തിനാണ് വിദ്യാർത്ഥിനിയെ പ്രധാനമന്ത്രി ട്വിറ്ററിലൂടെ അഭിനന്ദിച്ചത്. മുംതാസിന്റെ പ്രസംഗത്തിന്റെ ഭാഗങ്ങളും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. മുംതാസിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ മികച്ച പ്രസംഗികരേയും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
Mumthas S. from Kerala is both eloquent and expressive in her speech at the National Youth Parliament Festival. https://t.co/R8To68yEqo
— Narendra Modi (@narendramodi) January 12, 2021