കോട്ടയം ജില്ലയിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു.


കോട്ടയം: കോട്ടയം ജില്ലയിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു. അഞ്ചു വയസില്‍ താഴെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് തുള്ളിമരുന്ന് നല്‍കുന്നത്. ജില്ലയില്‍ 1,11,071 കുട്ടികള്‍ക്ക് മരുന്നു നല്‍കുന്നതിനുള്ള ക്രമീരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തുള്ളിമരുന്ന് വിതരണത്തിനായി ജില്ലയിൽ 1307 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ 45 ട്രാന്‍സിറ്റ് ബൂത്തുകളും 40 മൊബൈല്‍ ബൂത്തുകളുമുണ്ട്.