ഹൈവേ നിർമ്മാണം പൂർത്തിയാകുന്നതിനു മുൻപേ അപകടങ്ങൾ തുടർക്കഥയാകുന്നു.


മണിമല: പുനലൂർ മൂവാറ്റുപുഴ ഹൈവേ നിർമ്മാണം പൂർത്തിയാകുന്നതിനു മുൻപേ പൊൻകുന്നം പ്ലാച്ചേരി റീച്ചിൽ മണിമലയ്ക്കും പൊന്തൻപുഴയ്ക്കും ഇടയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഈ മേഖലയിൽ മൂന്നു അപകടങ്ങളാണ് ഉണ്ടായത്.

അപകടങ്ങളിൽ ആർക്കും ഗുരുതരമായി പരിക്കുകളേറ്റിട്ടില്ല. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ അപകടങ്ങൾ സ്ഥിരമാകുമെന്ന പേടിയിലാണ് നാട്ടുകാരും വ്യാപാരികളും. മുൻപുണ്ടായിരുന്ന വളവുകളും കുഴികളും മാറി മികച്ച റോഡായതോടെ വാഹനങ്ങൾ അമിത വേഗതയെടുക്കുന്നതായും മേഖലയിലെ ടാക്സി ഡ്രൈവർമാർ പറഞ്ഞു.