രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഫെബ്രുവരി 14 നു കോട്ടയത്ത്.


കോട്ടയം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്ര ജനുവരി 31 മുതൽ ആരംഭിക്കും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കേരള യാത്ര ഫെബ്രുവരി 22 നു തിരുവനന്തപുരത്ത് സമാപിക്കും.

ഫെബ്രുവരി 14,15 തീയതികളിലായാണ് കോട്ടയം ജില്ലയിൽ രമേശ് ചെന്നിത്തലയുടെ കേരള യാത്ര വിവിധ സ്ഥലങ്ങളിൽ എത്തുന്നത്. ഫെബ്രുവരി 14 നു  കോട്ടയം ജില്ലയിലെ പാലായിൽ നിന്നും ആരംഭിക്കുന്ന കേരള യാത്ര ഈരാറ്റുപേട്ട,പൊൻകുന്നം, പാമ്പാടി,ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെത്തിയ ശേഷം കോട്ടയത്ത് സമാപിക്കും. ഫെബ്രുവരി 15 നു ഏറ്റുമാനൂരിൽ നിന്നും ആരംഭിക്കുന്ന കേരള യാത്ര കടുത്തുരുത്തിയിലും വൈക്കത്തും എത്തിയ ശേഷം ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും.

ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലൂടെയും കടന്നുപോകും. പ്രതിപക്ഷ നേതാവിനോടൊപ്പം യുഡിഎഫ് നേതാക്കളായ ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, ഡോ.എം കെ മുനീർ, എം എം ഹസ്സൻ, പി ജെ ജോസഫ്, എൻ കെ പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്, സി പി ജോൺ ,ജി ദേവരാജൻ, ജോൺ ജോൺ,വി ഡി സതീശൻ (കോ- ഓർഡിനേറ്റർ) എന്നിവർ  പങ്കെടുക്കും.