കാഞ്ഞിരപ്പള്ളി സ്വദേശിയുടെ മരണം;ക്രൈംബ്രാഞ്ച് ജയിലിലെ ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു.


കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായി റിമാന്റിലിരിക്കെ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി മരിച്ച സംഭവത്തിൽ കാക്കനാട് ജയിലിലെ സിസിടിവി ദൃശ്യങ്ങളടങ്ങുന്ന ഹാർഡ് ഡിസ്ക് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. 

 

കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് ആണ് റിമാന്റിലിരിക്കെ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. ജയിലിൽവെച്ച് ഷെഫീഖ് തലചുറ്റി വീഴുന്നതിന്റെ ദൃശ്യങ്ങൾ വ്യക്തമാണെന്നും ചികിത്സ ലഭിക്കാൻ വൈകിയോ എന്ന് അന്വേഷിക്കുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ജയിലിലെ 7 ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ ജയിൽ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് ജയിൽ വകുപ്പിന്റെയും മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യന്റെയും റിപ്പോർട്ടിൽ പറയുന്നത്.

സാമ്പത്തിക തട്ടിപ്പ് കേസിൽ ഉദയംപേരൂർ പോലീസ് കാഞ്ഞിരപ്പള്ളി പോലീസിന്റെ സഹായത്തോടെയാണ് ഷെഫീക്കിനെ അറസ്റ്റ് ചെയ്തത്.  കോവിഡ് സെന്ററിൽ റിമാൻസിൽ കഴിഞ്ഞിരുന്ന പ്രതിക്ക് അപസ്മാരമുണ്ടായെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണു പോലീസ് പറയുന്നത്.