റിപ്പബ്ലിക്ക് ദിനാഘോഷം; ജില്ലയിൽ മന്ത്രി പി തിലോത്തമൻ പതാക ഉയര്‍ത്തി സന്ദേശം നൽകി.


കോട്ടയം: രാജ്യത്തിന്റെ 72 -ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ജില്ലയിൽ മന്ത്രി പി തിലോത്തമൻ പതാക ഉയര്‍ത്തി സന്ദേശം നൽകി.

 

കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ  ദേശീയ പതാക ഉയര്‍ത്തി പരേഡിന്‍റെ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നൽകി. കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ പൂർണ്ണമായി പാലിച്ചു നടത്തിയ ചടങ്ങിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.

ഗ്രൗണ്ടില്‍ പ്രവേശിക്കുന്നതിനു മുന്‍പ് എല്ലാവരെയും തെര്‍മല്‍ സ്കാനിംഗിന് വിധേയരാക്കിയിരുന്നു. റിപ്പബ്ലിക്ക് ദിന പരേഡ് നയിച്ചത് കോട്ടയം ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലെ റിസര്‍വ് ഇന്‍സ്പെക്ടര്‍ എം.കെ. ചന്ദ്രശേഖരനാണ്.