കോട്ടയത്തിന് അഭിമാനം,തമിഴ്‌നാട്ടിൽ റിപ്പബ്ലിക്ക്ദിന പരേഡ് നയിക്കുന്നത് ഏറ്റുമാനൂർ സ്വദേശി.


ഏറ്റുമാനൂർ: രാജ്യം ഇന്ന് 72 -ാം റിപ്പബ്ലിക്ക് ദിനമാഘോഷിക്കുന്ന ഈ ദിനത്തിൽ നമ്മുടെ കോട്ടയത്തിനും ഇരട്ടിമധുരം. തമിഴ്‌നാട്ടിലെ റിപ്പബ്ലിക്ക്ദിന പരേഡ് നയിക്കുന്നത് നമ്മുടെ കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ലഫ്റ്റനന്റ്  കേണൽ  ഹേമന്ദ് രാജ് ആണ്.

 

മദ്രാസ് റെജിമെന്റൽ സെന്ററിൽ സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തിന് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡൽ ലഭിച്ചിട്ടുണ്ട്. ഏറ്റുമാനൂർ മുത്തുച്ചിപ്പി വീട്ടിൽ റിട്ട.എക്സൈസ് ഓഫീസർ ടി കെ രാജപ്പന്റെയും സി എസ് ലതികാഭായിയുടെയും മകനാണ് ഹേമന്ദ് രാജ്.

2018 ലെ കേരളത്തിലെ പ്രളയ രക്ഷാ പ്രവർത്തനങ്ങൾക്കാണ് ഇദ്ദേഹത്തിന് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡൽ ലഭിച്ചത്. മുൻരാഷ്ട്രപതി ഡോ.എ പി ജെ അബ്ദുൽ കലാമിന്റെ ആർമി ഗാർഡ് കമാൻഡറായി രാഷ്ട്രപതി ഭവനിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.