പാലായിൽ നിയന്ത്രണംവിട്ട സ്‌കൂട്ടർ മറിഞ്ഞു യുവാവ് മരിച്ചു.



പാലാ: പാലായിൽ നിയന്ത്രണംവിട്ട സ്‌കൂട്ടർ മറിഞ്ഞു യുവാവ് മരിച്ചു. പെരിങ്ങുളം തോട്ടപ്പള്ളിൽ രഞ്ജിത് സേവിയറാണ് മരിച്ചത്.

 

ഇന്നലെ രാത്രി പാലാ സെന്റ്.തോമസ് കോളേജിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.