ഈരാറ്റുപേട്ടയിൽ കൊച്ചുകുട്ടികളെയടക്കം 9 പേരെ തെരുവ് നായ കടിച്ചു,നായയെ നാട്ടുകാർ തല്ലിക്കൊന്നു.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ കൊച്ചുകുട്ടികളെയടക്കം 9 പേരെ തെരുവ് നായ കടിച്ചു. ഈരാറ്റുപേട്ട തെക്കേക്കര ആനിപടിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.

 

മൂന്നു വയസ്സുകാരിക്കും നാല് വയസ്സുകാരനും തെരുവ് നായയുടെ കടിയേറ്റു. നായയെ നാട്ടുകാർ പിന്നീട് പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. നായയുടെ കടിയേറ്റവരെ ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചു കുത്തിവെയ്പ്പ് നൽകി. പേവിഷ ബാധ പരിശോധനയ്ക്കായി നായയുടെ ശരീരം തിരുവല്ലയിലെ ലാബിലേക്ക് കൊണ്ട് പോയി.