തിടനാട് പഞ്ചായത്തിലെ സർക്കാർ ഓഫീസുകളിൽ സൂചനാ ഹരിത ബോധവല്കരണ ബോർഡുകൾ കൈമാറി.


തിടനാട്: തിടനാട് പഞ്ചായത്തിലെ സർക്കാർ ഓഫീസുകളിൽ സൂചനാ ഹരിത ബോധവല്കരണ ബോർഡുകൾ കൈമാറി.

 

റിപ്പബ്ലിക് ദിനത്തിൽ 10000 സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി തിടനാട് പഞ്ചായത്തിലെ 10 സർക്കാർ ഓഫീസികളിൽ സൂചനാ ഹരിത ബോധവല്കരണ ബോർഡുകൾ കൈമാറി. വില്ലേജ് ഓഫീസ്,സ്കൂൾ,പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സ്ഥാപിക്കുന്നതിനായുള്ള ബോർഡുകൾ തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് കൈമാറി.

പഞ്ചായത്തു സെക്രട്ടറി മുഹമ്മദ് റഖീബ്, അസിറ്റന്റ് പഞ്ചായത്തു സെക്രട്ടറി നോബി ഐസക് , ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയ്‌യർമാൻ ഷെറിൻ പെരുമാകുന്നേൽ , വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റിചെയര്പേഴ്സൺ ലീനാ ജോർജ് എന്നിവർ പങ്കെടുത്തു.