നിയന്ത്രണംവിട്ട ടോറസ് വീടിനുള്ളിലേക്ക് ഇടിച്ചു കയറി,വീടിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.


മേലുകാവ്: കരിങ്കല്ല് ലോഡുമായി എത്തിയ ടോറസ് നിയന്ത്രണംവിട്ട് വീടിനുള്ളിലേക് ഇടിച്ചു കയറി. ബുധനാഴ്ച്ച 6 മണിയോടെ മേലുകാവ് കാഞ്ഞിരം കവലക്ക് സമീപം ആണ് അപകടം ഉണ്ടായത്.

നിയന്ത്രണംവിട്ട ടോറസ് കൊച്ചോലിമാക്കൽ അനിഷിൻ്റെ വീട്ടിലേക്കാണ് ഇടിച്ചു കയറിയത്. അപകടത്തിൽ വീടിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകട സമയം കുടുംബാംഗങ്ങൾ വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും യാതൊരുവിധ പരിക്കുകളുമേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കരിങ്കല്ല് ലോഡുമായി എത്തിയ ടോറസ് നിയന്ത്രണംവിട്ട് അനിഷിൻ്റെ വീടിന്റെ മതില് തകർത്ത് വീടിനുള്ളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അപകടത്തിൽ തകർന്നു.