ഖാദി ഉത്പാദന മന്ദിരത്തിന്റെ ഉത്ഘാടനം മന്ത്രി ഇ. പി. ജയരാജൻ നിർവഹിച്ചു.


വൈക്കം: വൈക്കം ഉദയനാപുരത്ത് പുതുതായി പണികഴിപ്പിച്ച ഖാദി ഉത്പാദന മന്ദിരത്തിന്റെ ഉത്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ. പി. ജയരാജൻ നിർവഹിച്ചു.

 

ഖാദി മേഖലയേയും അതുവഴി പരമ്പരാഗത തൊഴിലാളികളേയും സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാരിന്റെ നയമെന്ന് ഇ.പി ജയരാജൻ പറഞ്ഞു. ചടങ്ങിൽ വൈക്കം എംഎൽഎ സി.കെ ആശ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം പി തറികളുടെ പ്രവർത്തന ഉത്‌ഘാടനം നിർവ്വഹിച്ചു.