നിയമസഭാ തെരഞ്ഞെടുപ്പ്;ജില്ലയിൽ ഇത്തവണ 18392 കന്നി വോട്ടർമാർ.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ കോട്ടയം ജില്ലയിൽ ഇത്തവണ 18392 കന്നി വോട്ടർമാർ. 

 

കോട്ടയം ജില്ലയിൽ ആകെ 15,65,827 വോട്ടർമാരാണ് ഉള്ളത്. ഇവരിൽ 8,00,541 പേർ സ്ത്രീകളും 7,65,271 പേർ പുരുഷന്മാരുമാണ്. ജില്ലയിൽ ട്രാൻസ്ജൻഡർസ് 15 പേരുണ്ട്. കോട്ടയം ജില്ലയിൽ സ്ത്രീ വോട്ടർമാരാണ് കൂടുതൽ. പൂഞ്ഞാർ നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടര്മാരുള്ളത്. ഇവിടെ 1,85,832 പേരാണുള്ളത്. ഏറ്റവും കുറവ് വോട്ടര്മാരുള്ളത് കോട്ടയത്താണ്. കോട്ടയത്ത് 1,60,792 പേരാണുള്ളത്.