കേരളത്തിലാദ്യമായി വാഹനയാത്രികർക്കായി വാട്ടർ എ ടി എം ചങ്ങനാശ്ശേരി തുരുത്തിയിൽ പ്രവർത്തനം ആരംഭിക്കുന്നു.


ചങ്ങനാശ്ശേരി: കേരളത്തിലാദ്യമായി വാഹനയാത്രികർക്കായി വാട്ടർ എ ടി എം ചങ്ങനാശ്ശേരി തുരുത്തിയിൽ പ്രവർത്തനം ആരംഭിക്കുന്നു.

 

സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലും ചില സ്ഥലങ്ങളിലും ഇത്തരത്തിൽ മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹന യാത്രികർക്കായി പാതയോരത്ത് ആദ്യമായാണ് വാട്ടർ എ ടി എം പ്രവർത്തനം ആരംഭിക്കുന്നത്. വാഹന യാത്രക്കിടെ ദാഹിക്കുമ്പോൾ വെള്ളം കുടിക്കാൻ പറ്റാതെ ബുദ്ധിമുട്ടനുഭവിച്ചിട്ടുള്ളവരാണ് നമ്മളിൽ പലരും. കടകളിൽ കുപ്പി വെള്ളം ലഭ്യമാണെങ്കിലും അവ എത്രത്തോളം ശുദ്ധമാണെന്നുള്ള സംശയം കുപ്പി വെള്ളം വാങ്ങുന്നതിൽ നിന്നും നമ്മെ പിന്തിരിപ്പിക്കാറുണ്ട്. വാഹന യാത്രക്കാർക്ക് ശുദ്ധജലം കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ എച് ടു ഓ കെയർ എന്ന വാട്ടർ ട്രീറ്റ്‌മെന്റ് കമ്പനി ചങ്ങനാശ്ശേരി തുരുത്തിയിൽ എം സി റോഡിനു സമീപമുള്ള ഓഫീസിനു മുന്നിലായി വാട്ടർ എ ടി എം സ്ഥാപിച്ചിരിക്കുന്നത്.

2 രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധമായ കുടിവെള്ളം ലഭിക്കും.കോയിൻ വൈൻഡിങ് സിസ്റ്റത്തിലാണ് മെഷീൻ പ്രവർത്തിക്കുന്നത് എച് ടു ഓ കെയർ സ്ഥാപനത്തിന്റെ എംഡി ജോർജ് സ്കറിയ പറഞ്ഞു. 2 രൂപയുടെ കോയിൻ മെഷീനിലേക്കിട്ടാൽ ഒരു ലിറ്റർ ശുദ്ധീകരിച്ച വെള്ളം ലഭ്യമാകും. പൈപ്പിലൂടെ ലഭിക്കുന്ന വെള്ളം നമുക്ക് വാട്ടർ ബോട്ടിലുകളിൽ ശേഖരിക്കാവുന്നതാണ്. ഉപഭാക്താക്കൾക്ക് നൽകുന്ന വെള്ളം 7 ഘട്ടങ്ങളിലൂടെ ശുദ്ധീകരിച്ച ശേഷമാണ് നൽകുന്നത് എന്നും ഗുണനിലവാരവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ റീഡിങ്ങുകൾ മെഷീനിലെ സ്‌ക്രീനിൽ തെളിയുന്നതാണെന്നും ജോർജ് സ്കറിയ പറഞ്ഞു. വാട്ടർ എ ടി എമ്മിന്റെ പ്രവർത്തന ഉത്‌ഘാടനം ഞായറാഴ്ച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിക്കും.