തിരുവനന്തപുരം:കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു.
ചരക്ക് സേവന നികുതി വ്യവസ്ഥ പുനഃപരിശോധിക്കണമെന്നും ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ചുമാണ് നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 40000 വ്യാപാര സംഘടനകൾ പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കില്ല എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ധീൻ അറിയിച്ചു.
രാവിലെ 6 മണി മുതൽ വൈകിട്ട് 8 മണിവരെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ഒരു ലക്ഷത്തോളം ട്രക്കുകൾ നാളെ പണിമുടക്കും.