കോട്ടയം :അയ്മനം ഗ്രാമപഞ്ചായത്തിലെ പിച്ചനാട്ട് കോളനി കോവിഡ് കമ്യൂണിറ്റി ക്ലസ്റ്ററായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ഒന്‍പതു വീടുകളിലായി 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
പത്തിലധികം പേര്‍ക്ക് രോഗം ബാധിച്ച കിടങ്ങൂര്‍ സായൂജ്യ കോണ്‍വെന്‍റ്, തലപ്പലം ദീപ്തിഭവന്‍ എന്നിവ ഇന്‍സ്റ്റിറ്റിയൂഷണല്‍ കോവിഡ് ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. സായൂജ്യ കോണ്‍വെന്‍റ് സി.എഫ്.എല്‍.ടി.സിയായും ദീപ്തിഭവന്‍ ഡൊമിസിലിയറി കെയര്‍ സെന്‍ററായും പ്രവര്‍ത്തിക്കുമെന്ന് ഇതു സംബന്ധിച്ച ഉത്തരവില്‍ പറയുന്നു. ക്ലസ്റ്റര്‍ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.