കോട്ടയം : പൂര്‍ണമായും കോവിഡ് പ്രതിരോധം ഉറപ്പാക്കിയായിരിക്കും ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകള്‍ സജ്ജീകരിക്കുകയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. ഒരു പോളിംഗ് ബൂത്തില്‍ പരമാവധി ആയിരം പേര്‍ മാത്രമാണ് വോട്ടു ചെയ്യുക.
ഓരോ ബൂത്തിലും ബ്രേക്ക് ദ ചെയിന്‍ കിറ്റ്, മാസ്‌ക് കോര്‍ണര്‍ എന്നിവ സജ്ജമാക്കും. ഓരോ ബൂത്തിലും വോട്ടര്‍മാര്‍ക്ക് നല്‍കുന്നതിന് ഡിസ്‌പോസിബിള്‍ കയ്യുറകളും ഉണ്ടാകും.തിരഞ്ഞെടുപ്പിന്‍റെ തലേ ദിവസം എല്ലാ പോളിംഗ് ബൂത്തുകളും അണുവിമുക്തമാക്കും. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചശേഷമാകും വോട്ടര്‍മാരെ ബൂത്തിലേക്ക് കയറ്റിവിടുക.
പത്രിക സമര്‍പ്പണത്തിനും മുന്‍കരുതല്‍ പത്രിക സമര്‍പ്പണത്തിന്സ്ഥാ നാര്‍ത്ഥിക്കൊപ്പം രണ്ടു പേരെ മാത്രമേ അനുവദിക്കൂ. പത്രിക സമര്‍പ്പിക്കാനെത്തുമ്പോള്‍ രണ്ടു വാഹനങ്ങളില്‍ കൂടുതല്‍ പാടില്ല. കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനായി റിട്ടേണിംഗ് ഓഫീസര്‍മാരുടെ മുറികളില്‍ ആവശ്യത്തിന് സ്ഥല സൗകര്യം ഉണ്ടായിരിക്കണം.
പത്രിക സമര്‍പ്പിക്കാനെത്തുന്നവര്‍ക്കും തെര്‍മല്‍ സ്‌കാനിംഗിനു ശേഷമായിരിക്കും പ്രവേശനം അനുവദിക്കുക. സ്ഥാനാര്‍ത്ഥിയും ഒപ്പമെത്തുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ ധരിച്ചിരിക്കണം.