ജനുവരി മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം നീട്ടി,ഫെബ്രുവരി മാസത്തെ കിറ്റ് വിതരണം നാളെ ആരംഭിക്കും.


തിരുവനന്തപുരം: ജനുവരി മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ജനുവരി മാസത്തെ ഭക്ഷ്യക്കിറ്റ് ലഭിക്കാത്തവർക്ക് ഫെബ്രുവരി 27 വരെ വാങ്ങാവുന്നതാണ്. ഫെബ്രുവരി മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം നാളെ ആരംഭിക്കും. 

ചെറുപയർ - 500 ഗ്രാം 

ഉഴുന്ന്‌ - 500 ഗ്രാം 

തുവരപ്പരിപ്പ്‌ - 250 ഗ്രാം 

പഞ്ചസാര – 1 കിലോഗ്രാം 

തേയില - 100 ഗ്രാം 

മുളക് പൊടി അല്ലെങ്കിൽ മുളക് – 100 ഗ്രാം 

കടുക് അല്ലെങ്കിൽ ഉലുവ -100 ഗ്രാം 

വെളിച്ചെണ്ണ - അര ലിറ്റർ 

ഉപ്പ് – 1 കിലോഗ്രാം 

രണ്ട് ഖദർ മാസ്കുകൾ 

ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ്‌ ഫെബ്രുവരി മാസത്തെ ഭക്ഷ്യ കിറ്റ്‌.