പാലാ: എൽ.ഡി.എഫ് സർക്കാരിന്റെ ജനകീയ ഇടപെടലുകളും വികസന പദ്ധതികളും സാമൂഹ്യക്ഷേമ കരുതലും ജനങ്ങളോട് വിശദീകരിക്കുന്നതിനായി കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന ജനകീയം പദയാത്ര പാലാ നിയോജക മണ്ഡലത്തിൽ പര്യടനം ആരംഭിച്ചു. ജാഥയുടെ ഉത്ഘാടനം സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ നിർവ്വഹിച്ചു. ജാഥ ഇന്ന് മുത്തോലി, കാരൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി. എൽ.ഡി.എഫ് പ്രദേശിക കമ്മിറ്റികളുടെ നേതൃത്വത്തിൽ പാലാ നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും പാലാ നഗരസഭയിലും കാൽനട പ്രചാരണ ജാഥ പര്യടനം നടത്തും. ഒരു ദിവസം രണ്ടു പഞ്ചായത്തുകളിൽ വീതമാണ് ജാഥ പര്യടനം നടത്തുന്നത്. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന വിശദീകരണ യോഗങ്ങളിൽ മന്ത്രിമാരും എൽ.ഡി.എഫ് നേതാക്കളും പങ്കെടുക്കും. പര്യടനം 27 നു അവസാനിക്കും.
ജനകീയം പദയാത്ര മുത്തോലി, കാരൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി.