കോട്ടയം :കോട്ടയത്തെ കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സോഷ്യൽ മീഡിയ രംഗത്ത് സജീവമായവരുമായി തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.
സിനിമ രംഗത്തെ പ്രഗത്ഭ വ്യക്തിത്വമായ അടൂർ ഗോപാലകൃഷ്ണനാണ് ഇപ്പോൾ കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല. ഇൻസ്റ്റിറ്റ്യൂട്ടിനെ മികച്ച രീതിയിൽ വിപുലീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമപ്രവർത്തകൻ ശരത്ത് പരിപാടിയുടെ മോഡറേറ്ററായി. സോഷ്യൽ മീഡിയ രംഗത്ത് സജീവമായ ഷാക്കിർ സുഭാൻ, ജയരാജ് ജി. നാഥ്, സമീറ, രതീഷ് ആർ. മേനോൻ, ജിൻഷ ബഷീർ, ഫിറോസ് ചുട്ടിപ്പാറ, ജിയോ ജോസഫ്, ശങ്കരൻ, കിരൺ തോമസ്, അർജുൻ, കാർത്തിക് സൂര്യ, ദീപക് ശങ്കരനാരായണൻ, ഹാരിസ് അമീർ അലി, അരുൺ, ഉണ്ണി ജോർജ്, നിസാർ ബാബു, അനൂപ്, സെബിൻ സിറിയക്ക്, ദീപു പൊന്നപ്പൻ, അഫ്‌ലാൽ, എബിൻ ജോസ്, സണ്ണി, വിനീഷ് രോഹിണി, റോഷൻ, ഷഹീബ എന്നിവർ സംസാരിച്ചു. സുജിത്ത് ഭക്തൻ, സുധീഷ് പയ്യന്നൂർ എന്നിവർ ഓൺലൈനിലെത്തി.