എൻസിപി പിളർപ്പിലേക്ക് ;മാണി സി കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർഥി, പ്രഖ്യാപനം ഐശ്വര്യ കേരള യാത്രയിൽ.


കോട്ടയം : പാലാ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടർന്ന് എൽഡിഎഫ് വിടാനൊരുങ്ങി മാണി സി കാപ്പൻ. കാപ്പനൊപ്പം എൻസിപി യിലെ ഒരു വിഭാഗം പ്രവർത്തകരും മുന്നണി വിടാനാണ് സാധ്യത എന്നാണ് സൂചന. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ മാണി സി കാപ്പൻ പങ്കെടുക്കുമെന്നും  മുന്നണി പ്രവേശനം സംബന്ധിച്ചുള്ള തീരുമാനം പ്രഖ്യാപിക്കും എന്നാണ് സൂചന. മാസങ്ങൾക്ക് മുൻപേ മാണി സി കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞിരുന്നു.