പാമ്പാടി: പാമ്പാടിയിൽ നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. മാന്തുരുത്തി പള്ളിക്കുന്നേൽ അഖിൽ ജോണി(23)ആണ് മരിച്ചത്.
ഇന്നലെ രാത്രി ഒൻപത് മണിയോടെ പാമ്പാടി ചേന്നംപള്ളി കവലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. അഖിൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ടു മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.