കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ ആചാരങ്ങളും ചിട്ടവട്ടങ്ങളും തെറ്റാതെ ആറ്റുകാലമ്മയ്ക്ക് ഭക്ത ലക്ഷങ്ങൾ പൊങ്കാലയർപ്പിച്ചു. ആറ്റുകാൽ ഭഗവതീ ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാണ് ഇക്കുറി പൊങ്കാല.
ഉച്ചപൂജയ്ക്ക് ശേഷം 3.40 നാണു നിവേദ്യം. കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഭക്തർ വീടുകളിൽ തന്നെ പൊങ്കാല സമർപ്പിക്കാനായിരുന്നു നിർദേശം. ജില്ലയിൽ നിരവധി വീടുകളിൽ ഭക്തി നിർഭരമായി പൊങ്കാല ചടങ്ങുകൾ നടത്തി ഭക്തമാനസങ്ങൾ പ്രാർത്ഥനാ പുണ്യമറിഞ്ഞു.
ചിത്രത്തിൽ:കോവിഡിൻ്റെ പശ്ചാത്തലത്തിൽ വീടുകളിൽ പൊങ്കാല സമർപ്പിക്കുന്നവർ,കിടങ്ങൂരിൽ നിന്നുമുള്ള ദൃശ്യം.
ചിത്രം: രമേശ് കിടങ്ങൂർ.