ഇന്ത്യൻ ആന്റി കറപ്‌ഷൻ മിഷന്റെ മികവിന്റെ പുരസ്ക്കാരം സ്വന്തമാക്കി കോട്ടയം മെഡിക്കൽ കോളേജിലെ സ്റ്റാഫ്‌ നേഴ്സ് പാപ്പാ ഹെൻട്രി.


ഇടുക്കി: ആഗോള മഹാമാരിയായ കോവിഡിനെതിരെ പോരാടിയ മുൻനിര പോരാളികളിലൊരാളായ കോട്ടയം മെഡിക്കൽ കോളേജിലെ സ്റ്റാഫ്‌ നേഴ്സ് പാപ്പാ ഹെൻട്രിക്ക് ഇന്ത്യൻ ആന്റി കറപ്‌ഷൻ മിഷൻ മികവിന്റെ പുരസ്ക്കാരം സമ്മാനിച്ചു.

ജില്ലയിൽ കോവിഡ് രോഗബാധ ആദ്യമായി റിപ്പോർട്ട് ചെയ്തത് മുതൽ കോവിഡിനെതിരെ മുൻനിര പോരാളിയായി പാപ്പാ ഹെൻട്രി ഉണ്ടായിരുന്നു. ഏതു കൊറോണ വാർഡിലും ജോലി ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞ പാപ്പാ ഹെൻട്രി മുഖ്യമന്ത്രിയുടെ അഭിനന്ദനത്തിനും അർഹയായിരുന്നു. ഇന്ത്യൻ ആന്റി കറപ്‌ഷൻ മിഷന്റെ മൂന്നാമത് ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് അവാർഡ് സമർപ്പിച്ചത്.

ശനിയാഴ്ച്ച ഉപ്പുതറ പരപ്പ് വികാസ് ഭവനിൽ നടന്ന ചടങ്ങിൽ എംഎൽഎ ഇ.എസ് ബിജിമോൾ അവാർഡ് സമ്മാനിച്ചു. കോവിഡിനെതിരെ പോരാടുന്ന എല്ലാവർക്കും വേണ്ടി ഈ അവാർഡ് സമർപ്പിക്കുന്നതായി പാപ്പാ ഹെൻട്രി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന പാപ്പാ ഹെൻട്രി കേരളാ ഗവണ്മെന്റ് നേഴ്‌സസ് അസോസിയേഷൻ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറുമാണ്.