കോട്ടയം: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരായ പി. തിലോത്തമന്, ഡോ. കെ.ടി. ജലീല്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ നടത്തുന്ന ത്രിദിന സാന്ത്വന സ്പർശം പരിപാടിയിലെ ആദ്യ അദാലത്ത് കോട്ടയത്ത് മാമ്മൻ മാപ്പിള ഹാളിൽ പുരോഗമിക്കുന്നു.
പൂർണ്ണമായും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചാണ് പരാതി പരിഹാര അദാലത്ത് നടത്തുന്നത്. മീനച്ചിൽ താലൂക്കിലെ പരാതി പരിഹാര അദാലത്താണ് ആദ്യം നടന്നത്.
കോട്ടയം താലൂക്കിലെ പരാതി പരിഹാര അദാലത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി,ചങ്ങനാശേരി താലൂക്കുകളിലെ അദാലത്ത് 16നും വൈക്കത്തേത് 18നുമാണ് നടക്കുക. ജില്ലയിൽ നിന്നും 6711 അപേക്ഷകൾ ആണ് ലഭിച്ചത്.