ചങ്ങനാശ്ശേരി മാർക്കറ്റിലെ ചപ്പുചവറുകൾക്ക് തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മാർക്കറ്റിലെ ചപ്പുചവറുകൾക്ക് തീപിടിച്ചു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ചങ്ങനാശ്ശേരി മാർക്കറ്റിലെ കടകൾക്കിടയിൽ കൂട്ടിയിട്ടിരുന്ന ചപ്പുചവറുകൾക്കാണ് തീ പിടിച്ചത്.

മേഖലയിൽ ബൈക്ക് പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥരായ ജോൺ ബോസ്കോയും രഞ്ജിത്തും ആണ് തീ കടത്തുന്നതായി ആദ്യം കണ്ടത്. സംഭവം കണ്ടയുടനെ തന്നെ ഇവർ ചങ്ങനാശ്ശേരി അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. 2 ഫയർ യൂണിറ്റുകൾ അര മണിക്കൂർ കൊണ്ടാണ്  തീ അണച്ചത്.

വർഷങ്ങൾ പഴക്കമുള്ള തടിയിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടങ്ങളാണ് മാർക്കറ്റിൽ ഭൂരിഭാഗവും. ഇവിടേക്ക് തീ പടർന്നു പിടിച്ചിരുന്നെങ്കിൽ വൻ അപകടം ഉണ്ടാകുമായിരുന്നു. ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ എസ്. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പടർന്നു പിടിച്ച തീ നിയന്ത്രണവിധേയമാക്കിയത്. തീ പടർന്നു പിടിച്ചയുടനെ തന്നെ പേട്രിലിംഗ് നടത്തുകയായിരുന്ന പോലീസ് ഉദോഗസ്ഥർ കണ്ടതിനാലാണ് വൻ അപകടം ഉണ്ടാകാതിരുന്നത്.