ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് കൈനടി പനച്ചുവടിന് സമീപം മുങ്ങി മരിച്ചു.
ചങ്ങനാശ്ശേരി തുരുത്തി ഞാറപ്പറമ്പിൽ ബാബുവിന്റെ മകനും സ്വകാര്യ ബസ്സിലെ ഡ്രൈവറുമായ നെൽസൺ ചാക്കോ (24) ആണ് കുളിക്കാനിറങ്ങവേ കൈനടി പനച്ചുവടിന് സമീപം മുങ്ങി മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്. മോളിയാണ് മാതാവ്. സെബാസ്റ്റ്യൻ ചാക്കോ, ജേക്കബ് ചാക്കോ എന്നിവർ സഹോദരങ്ങളാണ്.