ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിൽ പോളപ്പൂക്കാലം!


ചങ്ങനാശ്ശേരി: പിങ്ക് നിറത്തിൽ ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിൽ പൂത്തു നിറഞ്ഞു നിൽക്കുകയാണ് പോള പൂക്കൾ. ഈ കാഴ്ച്ച നയനാന്ദകരമാണെങ്കിലും പോള വളർന്നു തിങ്ങി നിൽക്കുന്നതിനാൽ ബോട്ടുകൾക്ക് ജെട്ടിയിലേക്കെത്താൻ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്.

ബോട്ട് ജെട്ടി നവീകരണത്തിന് ശേഷം ഒരു തവണ പോള വാരൽ നടത്തിയെങ്കിലും അത് ശാസ്ത്രീയമായി സംസ്ക്കരിക്കാതെ വശങ്ങളിൽ തന്നെ നിക്ഷേപിക്കുകയായിരുന്നു. കഴിഞ്ഞ പ്രളയ കാലത്ത് പോള വളർന്നു തിങ്ങി നിന്നിരുന്നതിനാൽ ബോട്ട് സർവ്വീസിനെ പ്രതികൂലമായി ബാധിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ബോട്ട് ജെട്ടിയിലെ പോള നീക്കം ചെയ്തിരുന്നെങ്കിലും ജനുവരിയോടെ വീണ്ടും പോള കയറിത്തുടങ്ങിയിരുന്നു. 

ചിത്രം:അലക്സ്.