കോട്ടയം ജില്ലയിലെ സിവിൽ ഡിഫൻസ് വോളന്റിയർമാരുടെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു.


കോട്ടയം: സിവിൽ ഡിഫൻസ് വോളന്റിയർമാരുടെ സംസ്ഥാനതല പാസ്സിംഗ് പരേഡ് ഇന്നലെ നടന്നു. 14 ജില്ലാ ആസ്ഥാനങ്ങളിലായി സംസ്ഥാനതല പരിശീലനം പൂർത്തിയാക്കിയ 2400 സിവിൽ ഡിഫൻസ് വോളന്റിയർമാരുടെ പാസ്സിംഗ് ഔട്ട് പരേഡ് ആണ് നടന്നത്. ദുരന്തമുഖങ്ങളിൽ സിവിൽ ഡിഫൻസ് സേനയുടെ സേവനം ഉപകാരപ്രദമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സിവിൽ ഡിഫൻസ് വോളന്റിയർമാരുടെ സംസ്ഥാനതല പാസ്സിംഗ് ഔട്ടിൽ ഓൺലൈനായി സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ, ഫയർ & റെസ്ക്യൂ ഡയറക്ടർ ജനറൽ ഡോ. ബി സന്ധ്യ ഐ പി എസ്സ്, സിവിൽ ഡിഫൻസ് ആർ എഫ് ഒ സിദ്ധകുമാർ, ഡയറക്ടർ ടെക്നിക്കൽ എം നൗഷാദ് എന്നിവർ ഓൺലൈനിൽ സല്യൂട്ട് സ്വീകരിച്ചു.  കോട്ടയത്ത് പോലിസ് പരേഡ് ഗ്രൗണ്ടിൽ നടന്ന കോട്ടയം ഡിവിഷന്റെ പരേഡിൽ കോട്ടയം ഡി എഫ് ഒ  ഷിനോയ് കെ ആർ സല്യൂട്ട് സ്വീകരിച്ചു.

ദുരന്തമുഖത്ത് അടിയന്തിര ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടത്തി ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേകം പരിശീലനം ലഭിച്ച ദൗത്യ സേനയാണ് കേരളാ സിവിൽ ഡിഫൻസ് ഫോഴ്സ്. യുവാക്കളും യുവതികളുമടങ്ങുന്ന പരിശീലനം ലഭിച്ച അംഗങ്ങളാണ് സംഘത്തിലുള്ളത്. തദ്ദേശവാസികൾക്ക് ദുരന്തനിവാരണ പരിശീലനം നൽകുകയും പ്രവർത്തനം സംസ്ഥാന തലത്തിൽ ഏകോപിപ്പിക്കുകയാണ് സിവിൽ ഡിഫൻസിന്റെ ലക്ഷ്യം. തെരഞ്ഞെടുത്ത 6200 പേർക്ക് പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രത്യേക പാഠ്യപദ്ധതികൾ തയ്യാറാക്കിയാണ് ക്ലാസ്സുകളും പ്രായോഗിക പരിശീലനവും നൽകിയത്. പ്രഥമ ശുശ്രൂഷ, ദുരന്തനിവാരണം, അപകട പ്രതികരണം, അഗ്‌നിബാധാ നിവാരണം, തിരച്ചിൽ രക്ഷാപ്രവർത്തനം, ജലരക്ഷ എന്നീ വിഷയങ്ങളിലായാണ് പ്രധാനമായും പരിശീലനം നൽകിയത്.

ആഭ്യന്തര വകുപ്പ്  30-08-2019 ൽ പുറത്തിറക്കിയ 132/2019 നമ്പരായി സർക്കാർ ഉത്തരവ് പ്രകാരമാണ് കേരളത്തിൽസിവിൽ ഡിഫൻസ് രൂപീകൃതമായിരിക്കുന്നത്. കേരളാ ഫയര് & റെസ്ക്യു സര്വ്വീസസ് ഡയറക്ടര് ജനറൽ തന്നെയാണ്  സിവിൽ ഡിഫൻസിന്റെയും മേധാവി. ജില്ലകളിൽ ജില്ലാ ഫയർ ഓഫീസറാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജില്ലാതലത്തിലുള്ള സേനയുടെ പ്രവർത്തന നിയന്ത്രണം ജില്ലാ കളക്ടർമാർക്കായിരിക്കും. സംസ്ഥാനത്തെ എല്ലാ അഗ്നി രക്ഷാ നിലയങ്ങളിലും ഇവരുടെ സേവനം ഇനി മുതൽ ലഭ്യമാണ്.

പ്രകൃതിദുരന്ത സാധ്യതാ മുന്നറിയിപ്പുകൾ പ്രാദേശിക തലത്തിൽ ജനങ്ങളെ അറിയിച്ചു ജാഗരൂകരാക്കുക,  അത് ബാധിക്കപ്പെടുന്ന ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചെയ്യുക,ആവശ്യമെങ്കിൽ അതിനുള്ള കൂടുതൽ  നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളോട് ആവശ്യപ്പെടുക എന്നിവയാണ് ഫോഴ്സ് അംഗങ്ങളുടെ പ്രധാന ചുമതല. 100 സേനാ അംഗങ്ങളാണ് ഇന്നലെ കോട്ടയത്ത്  പാസ്സിംഗ് ഔട്ട് പരേഡ് നടത്തിയത്. മജീഷ് ടി എം ആണ് ഡെപ്യൂട്ടി റീജിയണൽ വാർഡൻ. സ്മികേഷ് ഓലിക്കൻ (കോട്ടയം ജില്ലാ വാർഡൻ),

വിശാൽ സോണി (ഡെപ്യൂട്ടി ഡിവിഷണൽ വാർഡൻ) ,നിധീഷ് മോഹൻ (പോസ്റ്റ് വാർഡൻ ,കോട്ടയം ഫയർ സ്റ്റേഷൻ), മഹേഷ് പി രാജു( ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ,കോട്ടയം ഫയർ സ്റ്റേഷൻ), സിജിമോൻ എം (പോസ്റ്റ് വാർഡൻ ,പാലാ  ഫയർ സ്റ്റേഷൻ) തോമസ് മാത്യു (പോസ്റ്റ് വാർഡൻ, ചങ്ങനാശ്ശേരി ഫയർ സ്റ്റേഷൻ), അനീഷ് കുമാർ (ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ,ചങ്ങനാശ്ശേരി ഫയർ സ്റ്റേഷൻ ), അരുൺകുമാർ (പോസ്റ്റ് വാർഡൻ, കടുത്തുരുത്തി ഫയർ സ്റ്റേഷൻ)  ,ഫസിൽ  വെള്ളൂപ്പറമ്പിൽ  (പോസ്റ്റ് വാർഡൻ , ഈരാറ്റുപേട്ട  ഫയർ സ്റ്റേഷൻ ),

വിഷ്ണു ഗോപാൽ (ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ,കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ),ബിബിൻ സുനിൽ  (ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ,പാമ്പാടി ഫയർ സ്റ്റേഷൻ), ഹേമന്ദ്  (പോസ്റ്റ് വാർഡൻ, വൈക്കം  ഫയർ സ്റ്റേഷൻ) എന്നിവരാണ് സേനയുടെ ഓരോ മേഖലയിലെയും പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്നത്. 



ജില്ലയിലെ സിവിൽ ഡിഫൻസ് വോളന്റിയർമാർ



മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ സല്യൂട്ട് സ്വീകരിച്ച ശേഷം ഫോഴ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു.



കോട്ടയം ഡി എഫ് ഓ ഷിനോയ് കെ ആർ സല്യൂട്ട് സ്വീകരിക്കുന്നു.



സേന അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നു.



കോട്ടയം സ്റ്റേഷൻ സിവിൽ ഡിഫൻസ് വോളന്റിയർ ടീം.



കാഞ്ഞിരപ്പള്ളി സ്റ്റേഷൻ സിവിൽ ഡിഫൻസ് വോളന്റിയർ ടീം.



പാമ്പാടി സ്റ്റേഷൻ സിവിൽ ഡിഫൻസ് വോളന്റിയർ ടീം.



ചങ്ങനാശേരി സ്റ്റേഷൻ സിവിൽ ഡിഫൻസ് വോളന്റിയർ ടീം.



പാലാ സ്റ്റേഷൻ സിവിൽ ഡിഫൻസ് വോളന്റിയർ ടീം.



ഈരാറ്റുപേട്ട സ്റ്റേഷൻ സിവിൽ ഡിഫൻസ് വോളന്റിയർ ടീം.



കടുത്തുരുത്തി സ്റ്റേഷൻ സിവിൽ ഡിഫൻസ് വോളന്റിയർ ടീം.



വൈക്കം സ്റ്റേഷൻ സിവിൽ ഡിഫൻസ് വോളന്റിയർ ടീം.