കാഞ്ഞിരപ്പള്ളി: വനം വകുപ്പിലെ സ്തുത്യർഹ സേവനത്തിനു കേരളാ മുഖ്യമന്ത്രിയുടെ 2020 ലെ ഫോറസ്റ്റ് മെഡലിന് അർഹയായ ആദ്യ വനിതാ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായി കാഞ്ഞിരപ്പള്ളി സ്വദേശിനി.
പെരിയാർ ടൈഗർ റിസേർവിലെ അഴുത റെയിഞ്ച് (പീരുമേട്) ഫോറസ്റ്റ് ഓഫീസറായ പ്രിയ ടി ജോസഫാണ് മെഡലിന് അർഹയായ ആദ്യ വനിത. മണിമല തുടിയംപ്ലാക്കൽ ജോസഫ് വർഗീസ്-മോളിക്കുട്ടി ദമ്പതികളുടെ മകളും കാഞ്ഞിരപ്പള്ളി പാറത്തോട് വളവനാൽ ഷെറോയി തോമസിന്റെ ഭാര്യയുമാണ്.