തിരുവനന്തപുരം: യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും എത്തിയ 81 പേർക്ക് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു.
ഇവരിൽ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത് ഒരു കോട്ടയം സ്വദേശിനിയുൾപ്പടെ 10 പേരിൽ മാത്രം. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി.