മണിമല: കുവൈത്തിൽ കോവിഡ് ബാധിച്ചു കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കോട്ടയം മണിമല കടയിനിക്കാട് കനയിങ്കൽ ഫിലിപ്പോസ്- വൽസമ്മ ദമ്പതികളുടെ മകനായ എബ്രഹാം ഫിലിപ്പോസ്(27) ആണ് മരിച്ചത്.
കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അദാൻ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുവൈറ്റിലെ സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായിരുന്നു എബ്രഹാം.