കോട്ടയം സ്വദേശിനിയായ നേഴ്സ് യു കെ യിൽ കോവിഡ് ബാധിച്ചു മരിച്ചു.


കോട്ടയം: കോട്ടയം സ്വദേശിനിയായ നേഴ്സ് യു കെ യിൽ കോവിഡ് ബാധിച്ചു മരിച്ചു. വിഗാൻ റോയൽ ആൽബർട്ട് എഡ്വേർഡ് ആശുപത്രിയിലെ നേഴ്‌സും കോട്ടയം അതിരമ്പുഴ സ്വദേശിനിയുമായ മോളി ആണ് മരണമടഞ്ഞത്.

ഒരാഴ്ചയ്ക്ക് മുൻപാണ് കോവിഡ് ബാധയെ തുടർന്ന് മോളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ശ്വാസ തടസ്സം സംഭവിച്ചതോടെയാണ് മോളി ചികിത്സ തേടിയത്. തുടർന്നുള്ള പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു.

പ്രമേഹ രോഗബാധ അലട്ടിയിരുന്ന മോളി കോവിഡ് പിടിപെടാൻ സാധ്യത കൂടുതലേന്നുള്ള വിലയിരുത്തലിൽ ദീർഘനാളായി അവധിയിലായിരുന്നു. ജോലിയിൽ പ്രവേശിച്ചു ഒരാഴ്ച്ച തികയും മുൻപാണ് മോളിക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. കുടുംബവുമൊത്ത് വർഷങ്ങളായി വിഗണിൽ ആണ് താമസം. അതിരമ്പുഴ സ്വദേശി ലാലുവാണ് ഭർത്താവ്. മക്കൾ മെർലിൻ,മെൽവിൻ.