കോട്ടയം: നമ്മുടെ സംസ്ഥാനത്ത് കോവിഡ് രോഗബാധ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടു ഒരു വർഷം പിന്നിടുമ്പോൾ നമ്മുടെ കോട്ടയം ജില്ലാ വീണ്ടും കോവിഡ് വ്യാപനത്തിന്റെ പിടിയിലമരുകയാണ്. കോട്ടയം ജില്ലയിൽ ഇതുവരെ കോവിഡ് ബാധിതരായത് 71539 പേരാണ്.
66300 പേര്‍ കോട്ടയം ജില്ലയിൽ രോഗമുക്തി നേടി. ഇതുവരെ 187 മരങ്ങളാണ് കോവിഡ് മൂലമെന്ന് എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിച്ചത്. ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ 92.55 ശതമാനം പേരും രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ആകെ ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചവരിൽ 0.26 ശതമാനമാണ് ജില്ലയിലെ കോവിഡ് മരണങ്ങൾ.
ജില്ലയിൽ രോഗബാധ പുതുതായി സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് മരണം സ്ഥിരീകരിക്കുന്ന ജില്ലകളിൽ ഒൻപതാമാണ് കോട്ടയം. ജില്ലയില്‍ ആകെ 15563 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.