രാജ്യത്ത് കൊറോണ വൈറസിന്റെ മൂന്നു വകഭേദങ്ങൾ ഉള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.


ഡൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ മൂന്നു വകഭേദങ്ങൾ ഉള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മൂന്നു വകഭേദങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡിന്റെ വകഭേദമായ യുകെ വകഭേദം കൂടാതെ ദക്ഷിണാഫ്രിക്കൻ വകഭേദവും ബ്രസീൽ വകഭദവും സ്ഥിരീകരിച്ചു. യുകെ വകഭേദം രാജ്യത്ത് ഇതുവരെ 187 പേരിൽ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കൻ വകഭേദം അമഗോള, ടാൻസാനിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് എത്തിയ 4 പേർക്കും ബ്രസീൽ വകഭേദം ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകറിച്ചത് എന്ന് ഐസിഎംആർ അറിയിച്ചു.

ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ നിരീക്ഷണത്തിലാക്കി. പുതിയ വകഭേദങ്ങൾ രോഗവ്യാപനം വേഗത്തിലാക്കുമെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.