കോവിഡ്: സ്ഥിതിഗതികൾ വിലയിരുത്തി 144 പ്രഖ്യാപിക്കാൻ ജില്ലാ കളക്ടർമാർക്ക് അനുമതി.



തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി 144 പ്രഖ്യാപിക്കാൻ ജില്ലാ കളക്ടർമാർക്ക് അനുമതി നൽകി ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.

മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ ക്രിമിനൽ നടപടി ചട്ടം 144 പ്രകാരമുള്ള നിരോധനം ഏർപ്പെടുത്താനുള്ള അനുമതിയാണ് ജില്ലാ കളക്ടർമാർക്ക് നൽകിയിരിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കോട്ടയം ജില്ലയിൽ ജില്ലാ കളക്ടറെ സഹായിക്കുന്നതിനായി രേണുരാജ് ഐഎഎസ്സിനെ നിയോഗിച്ചു.