കോട്ടയം ജില്ലയിൽ കോവിഡ് വാക്സിൻ കുത്തിവയ്പ്പ് എടുക്കുന്നതിന് വിസമ്മതിച്ചത് 148 പേർ.


കോട്ടയം: കോവിഡ് വാക്സിൻ ആദ്യ ഘട്ടത്തിന്റെ വിതരണം ഇന്ന് പൂർത്തിയാകുമ്പോൾ കോട്ടയം ജില്ലയിൽ കോവിഡ് വാക്സിൻ കുത്തിവയ്പ്പ് എടുക്കുന്നതിന് വിസമ്മതിച്ചത് 148 പേർ എന്ന് ആരോഗ്യ വകുപ്പ്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ വിതരണം ചെയ്തത്.

കോട്ടയം ജില്ലയിൽ വാക്സിൻ സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിരുന്ന 29679 ആരോഗ്യ പ്രവർത്തകരിൽ 18527 പേര്‍ക്ക് ഇന്നലെ വരെ വാക്സിൻ നല്‍കി. കോട്ടയം ജില്ലയിൽ 9600 പേര്‍ക്ക് വിവിധ കാരണങ്ങളാല്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, വിവിധ തരം അലര്‍ജികള്‍ ഉള്ളവര്‍, നിലവില്‍ കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റയിനില്‍ കഴിയുന്നവര്‍, സ്ഥലത്ത് ഇല്ലാത്തവര്‍, സമീപ കാലത്ത് മറ്റു രോഗങ്ങളുടെ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ തുടങ്ങിയവരാണ് ഈ വിഭാഗത്തില്‍ പെടുന്നത്.