കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിൽ കളക്ടറെ സഹായിക്കുന്നതിനായി ഡോ.രേണു രാജ് ഐ എ എസ്സിനെ നിയമിച്ചു.


കോട്ടയം: രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രവർത്തനങ്ങളിൽ കോട്ടയം കളക്ടറെ സഹായിക്കുന്നതിനായി ഡോ. രേണു രാജ് ഐ എ എസ്സിനെ നിയമിച്ചു. 14 ജില്ലകളിലും ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടറെ സഹായിക്കുന്നതിനും സെക്ടറൽ മജിസ്‌ട്രേറ്റുമാരുമായും പോലീസ്,മറ്റ് വകുപ്പുകളുമായും സഹകരിച്ചു പ്രവർത്തിക്കും. വിവിധ പ്രവർത്തനങ്ങളിൽ ഇവർ ജില്ലാ കലക്ടർമാരെ സഹായിക്കും. 2014-ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ ദേശീയതലത്തിൽ രണ്ടാം റാങ്കുകാരിയായ കോട്ടയം,ചങ്ങനാശ്ശേരി സ്വദേശിനിയാണ് ഡോ. രേണു രാജ് ഐ എ എസ്. MBBS-ഉം തുടർന്ന് ആദ്യ ശ്രമത്തിൽത്തന്നെ ദേശീയതലത്തിൽ റാങ്കോടെ IAS-ഉം നേടിയയാളാണ് ഡോ. രേണു രാജ്.